
തിരുവനന്തപുരം: വിളപ്പിൽ ബ്ലോക്ക് വെങ്കുർ വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യക്കിറ്ര് വിതരണവും ആദരിക്കൽ പരിപാടിയും വിഴവൂർ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. വേങ്കുർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ.ആർ.വത്സലൻ, മലയിൻകീഴ് വേണുഗോപാൽ, മലവിള ബൈജു, എം.വിനോദ്, എം.ആർ.ബൈജു, ഹരിപ്രിയ, ജെ.വി.ജയചന്ദ്രകുമാർ, ക്രിസ്തുരാജൻ, ബിനു ബറൈറ്റ്, സംജോസ്.എസ്, സെൽവരാജ്.എസ്, ദിലീപ്കുമാർ, വീഴവൂർ രത്നം, പൊറ്റയിൽ മോഹനൻ, ബിനു തോമസ്, ദിലീപ് തുടങ്ങിയവർ സംസാരിച്ചു.