a

തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക് ഇതിനെ തെളിവാണ്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു. അർഹരായ 92% റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു. പുത്തരികണ്ടം മൈതാനത്തിലെ സപ്ലൈക്കോ ഓണം ഫെയർ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

കോ​ട്ടൂ​ർ​ ​ത​ത്കാ​ലം​ ​തു​റ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ട്ടാ​ക്ക​ട​ ​കോ​ട്ടൂ​ർ​ ​ആ​ന​ ​പു​ന​ര​ധി​വാ​സ​കേ​ന്ദ്രം​ ​ഓ​ണ​ക്കാ​ല​ത്ത് ​വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ​തു​റ​ന്നു​കൊ​ടു​ക്കി​ല്ല.​ ​കോ​ട്ടൂ​ർ​ ​കാ​പ്പു​കാ​ട് ​റോ​ഡ് ​പ​ണി​ ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​നി​യൊ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​നി​ർ​ത്തി​വ​ച്ച​താ​യി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.