vellayanidevi

നേമം : നന്തുണി മീട്ടി ഓണപ്പാട്ടോടെ വെള്ളായണി ദേവിക്ക് ഓണക്കോടി ചാർത്തി. ഉത്രാട ദിനമായ ഇന്നലെ ഉച്ചയ്ക്ക് നടതുറന്നപ്പോഴാണ് ചക്രപാണിയുടെ നന്തുണി മീട്ടലിന്റെ അകമ്പടിയോടെ കോടി ചാർത്തിയത്. മഞ്ഞൾ മുക്കിയ നേര്യതിൽ ശംഖ്, ശൂലം എന്നിവ നൂലിൽ നെയ്ത കോടിയാണ് ദേവിക്ക് ആദ്യം ചാർത്തുന്നത്. തുടർന്ന് ഭക്തർ കൊണ്ടുവരുന്ന കോടികൾ. ഓണനാളുകളിൽ ക്ഷേത്രത്തിൽ ഉച്ചപൂജയുമുണ്ടാകും. ക്ഷേത്രത്തിലെ മൂത്തവാത്തി ശിവകുമാർ, ഇളയവാത്തി ശ്രീരാഗ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ചടങ്ങുകളിൽ സ്ഥാനി കുടുംബത്തിലെ കെ.രാമചന്ദ്രൻ നായർ, കെ.പുരുഷോത്തമൻ നായർ,രാധാകൃഷ്ണൻ നായർ,വിജയൻ നായർ, രമേശ് കുമാർ,മന്മദൻ നായർ,വിജയകുമാർ,ശ്രീകണ്ഠൻ നായർ, അംഗങ്ങൾ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവർ പങ്കെടുത്തു.