
കല്ലമ്പലം: മണമ്പൂർ കോട്ടറക്കോണം പാലത്തിലെ വിള്ളൽ മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പറ -മണമ്പൂർ റോഡിൽ വലയവിളയ്ക്കും ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുമിടയിൽ കോട്ടറക്കോണം പാലം തുടങ്ങുന്ന ഭാഗത്തെ കൈവരിക്ക് സമീപം രൂപപ്പെട്ട കുഴിയാണ് അപകടഭീഷണിയാകുന്നു.
ഈ ഭാഗത്തെ പൈപ്പ് പൊട്ടി വെള്ളം ലീക്കായിരുന്നു. അത് ശരിയാക്കാനെടുത്ത ഭാഗത്തെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു. കൈവരികളും പാലത്തിന്റെ അടിയിലെ കോൺക്രീറ്റിന്റെയും ബീമിന്റെയും ഭാഗങ്ങൾ പലയിടത്തും അടർന്നു. വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തുനിന്നും ബീമിന്റെ അടിയിലേക്ക് ജലം തുള്ളികളായി ഇറ്റു വീഴുന്നുണ്ട്. ഇത് കാലക്രമത്തിൽ പാലത്തിന്റെ തകർച്ചയ്ക്ക് കാരണമാകും. എത്രയും വേഗം ബന്ധപ്പെട്ടവർ ഇടപെട്ട് പാലത്തിനെ നാശത്തിൽ നിന്നും സംരക്ഷിക്കണമെന്നാണ് പൊതുവായ ആവശ്യം.