തിരുവനന്തരപുരം: ഓണത്തോടനുബന്ധിച്ച് നഗരത്തിൽ ഈമാസം 22വരെ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് നോർത്ത് അസി.കമ്മീഷണർ അറിയിച്ചു. അനധികൃതമായും ഗതാഗതത്തിന് തടസം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. റിക്കവറി ചാർജ് ഉടമകളിൽ നിന്ന് ഈടാക്കും. ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ: 9497930055, 0471 2558731
പാർക്കിംഗ് പാടില്ല
വെള്ളയമ്പലം മുതൽ പി.എം.ജി വരെ
വെള്ളയമ്പലം മുതൽ മൻമോഹൻ ബംഗ്ലാവ് വരെ
വെള്ളയമ്പലം മുതൽ ട്രിവാൻഡ്രം ക്ലബ് വരെ
എൽ.എം.എസ് മുതൽ പാളയം വരെ
കോർപ്പറേഷൻ ഓഫീസ് മുതൽ നന്തൻകോട് ദേവസ്വം ബോർഡ് വരെ
ഇവിടെ പാർക്ക് ചെയ്യാം
യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്
യൂണിവേഴ്സിറ്റി കോളേജ്
സംസ്‌കൃത കോളേജ് ഗ്രൗണ്ട്
കേരള വാട്ടർ അതോറിട്ടി പാർക്കിംഗ് ഏരിയാ
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം
സംഗീതകോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്
റോഡിന്റെ ഇടതുവശത്ത്
മൻമോഹൻ ബംഗ്ലാവ് മുതൽ കവടിയാർ വരെ
ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെ
പി.എം.ജി മുതൽ ലാ കോളേജ് വരെ