കഴക്കൂട്ടം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്തുള്ള സർവീസ് റോഡിലാണ് ഇന്നലെ വൈകുന്നേരം ആറരയോടെ തിരക്കേറിയ റോഡിൽ കാർ കത്തിയത്. കാറിന്റെ മുൻഭാഗത്തു നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴക്കൂട്ടം ഫയർ ഫോഴ്സ് തീ അണച്ചു.