കോവളം: പാലിയേറ്റീവ് കെയർ പരിചരണത്തിലുള്ളവരുടെ വീടുകളിലേക്ക് ഉത്രാടപ്പാച്ചിലുമായി സുകൃതം പാലിയേറ്റീവ് കെയറും.എല്ലാ വർഷത്തെയും പോലെ ഓണക്കോടിയും സദ്യയൊരുക്കാൻ പച്ചക്കറികളും മറ്റു സാധനങ്ങളുമായാണ് ഉത്രാടപ്പാച്ചിൽ ദിനത്തിൽ മുട്ടയ്ക്കാട് സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികൾ വീടുകളിലെത്തിയത്. യൂണിറ്റ് രൂപീകൃതമായ 2006 മുതൽ എല്ലാ ഓണത്തിനും പാലിയേറ്റീവ് കെയർ പരിചരണത്തിലുള്ള വീടുകളിലേക്ക് ഉദാരമതികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്.