
കോവളം: സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ആഴാകുളം ദീപാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുബോധൻ അദ്ധ്യക്ഷത വഹിച്ചു. കോവളം സുകേശൻ സ്വാഗതവും, റഷീദ് റാവുത്തർ നന്ദിയും പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.സാംദേവ്,ജില്ലാ പഞ്ചായത്തംഗം സി.കെ.വത്സലകുമാർ,കുമാരസ്വാമി,വിഴിഞ്ഞം ഹനീഫ,കരുംകുളം ജയകുമാർ,അഡ്വ.ജഹാംഗീർ,ജയപ്രകാശ്,പാങ്ങപ്പാറ അശോകൻ,ഡോ.കൃഷ്ണകുമാർ,കാര്യവട്ടം സലീം,രാമചന്ദ്രൻ,ബി.ജയപ്രകാശ് കമ്പറ നാരായണൻ,അഡോൾഫ് ജറോം,കോവളം ബൈജു
വെള്ളനാട് സുകുമാരൻ എന്നിവർ സംസാരിച്ചു.