
തിരുവനന്തപുരം: എൻ.സി.സി രണ്ടാം കേരള ബറ്റാലിയന്റെ വാർഷിക ക്യാമ്പ് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ സമാപിച്ചു. 600 കേഡറ്റുകൾ പങ്കെടുത്ത ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ നൽകി. അടുത്തവർഷത്തെ റിപ്പബ്ലിക്ക്ദിന ക്യാമ്പിൽ പങ്കെടുക്കേണ്ട കേഡറ്റുകളുടെ തിരഞ്ഞെടുപ്പും പരിശീലനവും നടന്നു. ക്യാമ്പ് കമാൻഡർ കേണൽ ജയശങ്കർ ചൗധരി ക്യാമ്പ് അഡ്ജഡന്റ് ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.