dr-shaji

തിരുവനന്തപുരം : ഭാരതീയ ചികിത്സാവകുപ്പിൽ പൊതുസ്ഥലം മാറ്റങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും ഓൺലൈനാക്കണമെന്ന ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം അട്ടിമറിച്ച് പുറത്തിറക്കിയ കരട് പട്ടികയിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ഡോ.സത്യശീലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.ഷാജി ബോസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി,സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹരികുമാർ നമ്പൂതിരി,ഡോ.ഷൈജു,ഡോ.ദുർഗ പ്രസാദ്,ഡോ.ഷൈൻ,ഡോ.പ്രമോദ്,ഡോ.ആനന്ദ്, ഡോ.രശ്മി, ജില്ലാ സെക്രട്ടറി ഡോ.സിസലറ്റ് തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഡോ.ഷാജി ബോസ് (പ്രസിഡന്റ്), ഡോ.വിനു വിജയനാഥ്,ഡോ.സിസ്ലറ്റ് ,ഡോ.ആനന്ദ്(വൈസ് പ്രസിഡന്റുമാർ), ഡോ.രശ്മി (സെക്രട്ടറി),ഡോ.ഗായത്രി , ഡോ.പ്രമോദ് ,ഡോ.ശിവകുമാർ (ജോയിന്റ് സെക്രട്ടറിമാർ),ഡോ.ഷാജിത ഷാഹുൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.