പാറശാല:പാറശാല പൊലീസ് സ്റ്റേഷൻ പരിസരത്ത് സി.കെ.ഹരീന്ദ്രൻ എംഎൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സി.കെ.ഹരീന്ദ്രൻ എംഎൽ.എ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ച് ഉദ്‌ഘാടനം ചെയ്തു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,വൈസ് പ്രസിഡന്റ് ആർ.ബിജു,എ.ശശിധരൻ നായർ,രാജശേഖരൻ നായർ,കുമാരി പ്രേമ,സെന്തിൽ,ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.