തിരുവനന്തപുരം:കേരള പുലയർ മഹാ സഭ അയ്യങ്കാളിയുടെ 161-ാമത് ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ.നഗർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.സതീന്ദ്രൻ ഹരിപ്പാട്,ട്രഷറർ ശശി മാറനല്ലൂർ,വൈസ് പ്രസിഡന്റ് പൊന്നപ്പൻ കരുവറ്റ,മധു കെ.ചേരമാൻ,സുരൻ കുന്നൻപാറ,പുന്നാവൂർ സുരേന്ദ്രൻ,എസ്.മാധുരി,അംബിക നാവായിക്കുളം,ആർ.ഗീത,നോബിൾ,ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.