
ആറ്റിങ്ങൽ: ഓണാഘോഷത്തിന്റെ ആവേശത്തിൽ ആറ്റിങ്ങൽ മൂന്ന്മുക്ക് സൺ ആഡിറ്റോറിയം ഗ്രൗണ്ടിലെ ഫ്ലവർഷോ. പ്രദർശനത്തിനായി ഒരുക്കിയ എല്ലാ പൂക്കളുടെയും ചെടികളും വിത്തുകളും ഇവിടെയുണ്ട്. വിവിധയിനം തൈകൾ, വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ, കോഴിക്കോടൻ ഹൽവ അക്ക്യൂപ്രഷർ ഉപകരണങ്ങൾ, ഈർപം വലിച്ചെടുക്കുന്ന ചവിട്ടി, പാലക്കാടൻ പപ്പടം, വസ്ത്രങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളുടെ പ്രദർശന വിപണനവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഒരുക്കുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു പ്രത്യേകത. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. ഇന്ന് ആദ്യമെത്തുന്ന 100 പേർക്ക് ചക്ക ഐസ് ക്രീം സൗജന്യമായി ലഭിക്കും.