nh

നേമം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ പള്ളിച്ചൽ വരെയുള്ള ഭാഗത്തെ നടപ്പാത നിറയെ പുൽച്ചെടികളും കാടും നിറഞ്ഞ അവസ്ഥയിൽ. ദേശീയപാത അതോറിട്ടിയും റോഡ് നിർമ്മാണ കരാറെടുത്ത കമ്പനിയും പരസ്പരം പഴിചാരി തലയൂരുന്നെന്നാണ് പരാതി. നടപ്പാത നന്നാക്കാമെന്നേറ്റ പള്ളിച്ചൽ പഞ്ചായത്തിന് എൻ.എച്ച് അധികൃതർ അനുമതി നൽകിയതുമില്ല.

പള്ളിച്ചൽ പഞ്ചായത്തിലുൾപ്പെട്ട പ്രാവച്ചമ്പലം മുതൽ പള്ളിച്ചൽ വരെയുള്ള നാന്നൂറ് മീറ്ററോളം ദൂരത്തെ നടപ്പാതയും ഡിവൈഡറുകളുമാണ് കാട് കയറി കിടക്കുന്നതെന്നും ഏറെനാളത്തെ മുറവിളികൾക്കൊടുവിലാണ് കരമന മുതൽ പ്രാവച്ചമ്പലം വരെ വഴിവിളക്കുകൾ സ്ഥാപിച്ചതെന്നും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാഗേഷ് പറഞ്ഞു.