
പാറശാല: ആദ്യകാല കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമായ വി.യേശുദാസിന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം ആചരിച്ചു.കൊല്ലയിൽ പഞ്ചായത്തിലെ ധനുവച്ചപുരം വഴുതോട്ടുകോണത്ത് യേശുദാസിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്.മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്തു.ജില്ലാ കൗൺസിൽ അംഗം സി.സുന്ദരേശൻ നായർ,മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ,വിക്രമൻ നായർ,കൊറ്റാമം വാർഡ് മുൻ മെമ്പർ സി.കൃഷ്ണൻ,കൊല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനുവച്ചപുരം പ്രസാദ്,അസിസ്റ്റന്റ് സെക്രട്ടറി കെ.സി.ശശീന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.