കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ വാർഡിൽ തിരുവോണ നാളിൽ നിർദ്ധനരായ 25 പേർക്ക് ഓണക്കോടി വിതരണം ചെയ്തു.വാർഡ് നിവാസികളായ വ്യക്തികൾ വാങ്ങി നൽകിയ ഓണക്കോടിയാണ് വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്.ആർ.ആർ.ടി അംഗങ്ങളായ രതീഷ് കുമാർ,അനിൽ കുമാർ,വിനോദ് കുമാർ,സുരേഷ്,മുരുകൻ,സി.ഡി.എസ് പത്മരാമചന്ദ്രൻ,മുൻ വാർഡ് മെമ്പർ യമുന ബിജു,കുടുംബശ്രീ അംഗങ്ങളായ ശ്രീകല,സൗമ്യ,ആര്യ,മഞ്ജു,സെമീന എന്നിവർ പങ്കെടുത്തു.