വെഞ്ഞാറമൂട്: സ്വിമ്മിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 77-ാമത് പുരുഷ വനിതാ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് (ഡൈവിംഗ് - വാട്ടർപോളോ) 18 മുതൽ 22 വരെ പി‌രപ്പൻകോട് അന്തരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കും. വിവിധ സംസ്ഥാന ടീമുകളെയും,മിലിറ്ററി,ഇന്ത്യൻ പൊലീസ്,ഇന്ത്യൻ റെയിൽവേസ് ടീമുകളെയും പ്രതിനിധീകരിച്ച് പുരുഷ - വനിതാ വിഭാഗത്തിൽ 24 വാട്ടർപോളോ ടീമും, 60ൽപ്പരം ഡൈവർമാരും പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 18ന് വൈകിട്ട് 5ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.എ.എ.റഹീം എം.പി,മുൻ മന്ത്രി എം.വിജയകുമാർ, ലോക നീന്തൽ ഫെഡറേഷൻ ബ്യൂറോ മെമ്പർ വിദേന്ദ്ര നാനാവതി,ദേശീയ നീന്തൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി മോനൽ ചോക്‌സി.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷെറഫ്‌അലി,മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,വൈസ് പ്രസിഡന്റ് ലേഖാകുമാരി എന്നിവർ പങ്കെടുക്കും. സമാപനച്ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും.അടൂർ പ്രകാശ് എം.പി,സംസ്ഥാന സ്പോർട്സ്,യുവജനക്ഷേമ വകുപ്പ് ഡയറക്ടർ പി.വിഷ്ണു രാജ്,ഏഷ്യൻ അക്വാറ്റിക്‌സ് ടെക്‌നിക്കൽ കമ്മിറ്റിയംഅംഗം എസ്.രാജീവ്,കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ എന്നിവർ പങ്കെടുക്കും.