oruma-club

പാറശാല: പാറശാല ഒരുമ റിക്രിയേഷൻ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന ചെയ്തു.ക്ലബിന് മുന്നിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശശിധരൻ നായർ തുക സി.കെ.ഹരീന്ദ്രൻ എം.എൽ.എ ക്ക് കൈമാറി. സെക്രട്ടറി കെ.ശിവകുമാർ, ഖജാൻജി കലാധരേഷ് മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.