
കല്ലമ്പലം:കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 12 ദിവസമായി നടന്നുവന്ന നബിദിനാഘോഷം പതിനായിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെ സമാപിച്ചു. പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച നബിദിന റാലിക്ക് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി, ഓണമ്പിള്ളി അബ്ദുൽ സത്താർ മൗലവി, ഇബ്രാഹിംകുട്ടി ബാഖവി, ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ, വൈസ് പ്രസിഡന്റ് എ.താഹ, ജനറൽ സെക്രട്ടറി എ.എം.എ.റഹീം, എ.നഹാസ്, എം.എസ്.ഷെഫീർ എന്നിവർ നേതൃത്വം നൽകി. സന്ദേശയാത്രയ്ക്ക് ചാങ്ങാട് ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ ചാങ്ങാട് ട്രസ്റ്റ് ഭാരവാഹികളായ അനൂപ്, ജയേഷ്, മുകേഷ്, തുളസീധരക്കുറുപ്പ്, കെ.ടി.സി.ടി ഭാരവാഹികളായ സജീർ ഖാൻ, അബ്ദുൽകലാം, മുനീർ മൗലവി എന്നിവർ സംസാരിച്ചു.