nemom

നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കൈ സഹായം പദ്ധതിയിലൂടെ സമാഹരിച്ച ഓണക്കിറ്റുകൾ നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലെ രോഗികൾക്കായി കൈമാറി. ഹെഡ്മിസ്ട്രസ് ആശ എസ്.നായർ, മാനേജ്മെന്റ് പ്രതിനിധി ലത, പാലിയേറ്റീവ് കെയർ യൂണിറ്റിലെ തുളസി, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, സ്കൂൾ സെക്രട്ടറി കുമാരി മാളവിക എസ്.അനിൽ എന്നിവർ പങ്കെടുത്തു.