തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് നീരാഴി ലൈൻ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാം ഓണസദ്യ ഇന്ന് രാവിലെ 11ന് ദന്തൽ കോളേജ് ക്യാമ്പസിൽ നടക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.മോഹൻ ദാസ് അദ്ധ്യക്ഷത വഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു,മുൻമന്ത്രി വി.എസ്.ശിവകുമാർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കൗൺസിലർമാരായ ഡി.ആർ.അനിൽ,ജോൺസൺ ജോസഫ്,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.വി.എസ്.സുനിൽകുമാർ,കെ.ശ്രീകണ്ഠൻ, ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സുനിൽബാബു, സെക്രട്ടറി നീരാഴി അനിൽ തുടങ്ങിയവർ പങ്കെടുക്കും.