കുളത്തൂർ : എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര രോഗ നിർണ്ണയവും ശാഖാ മന്ദിരത്തിൽ നടക്കും.രാവിലെ 9.30ന് നഗരസഭ പൊതുമരാമത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ഉദ്ഘാടനം ചെയ്യും.ദേവപ്രസാദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും.