kk

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും മകൾ കല്യാണിയും ചെന്നൈ സ്വദേശി കെ.മധുകുമാറിന്റെയും എം. ആശാറാണിയുടെയും മകൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ഭരണികുമാറും ചെന്നൈ പുരുഷവാക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരായി. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാനേജ്മെന്റിൽ ബിരുദധാരിയായ കല്യാണി കണ്ടംപററി ഡാൻസറാണ്. വിവാഹ സത്കാരം 20ന് ചെന്നൈ മധുരവയൽ എസ്.പി.പി ഗാർഡൻസിൽ നടത്തും.