
തിരുവനന്തപുരം: നിയമവിരുദ്ധ ഫോൺ ചോർത്തൽ നടത്തിയ പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ നിയമനടപടി വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സംസ്ഥാനത്ത് ഫോൺ ചോർത്താനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിടണം. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഫോൺ ചോർത്തൽ ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.