
തിരുവനന്തപുരം: കോടതികളിൽ ഫിസിക്കൽ ഫയലിംഗ് നിറുത്തലാക്കണമെന്ന ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.രവീന്ദ്രനും ജനറൽ സെക്രട്ടറി വി.കെ.രാജേന്ദ്രനും പറഞ്ഞു. മതിയായ ക്രമീകരണങ്ങളില്ലാതെ കോടതികളിൽ ഇ ഫയലിംഗ് നടപ്പാക്കിയതോടെ ഇപ്പോഴും സാധാരണക്കാരായ കക്ഷികൾ ദുരിതം അനുഭവിക്കുകയാണ്. ഇ ഫയലിംഗിനെ മാത്രം ആശ്രയിച്ചാൽ ഭാവിയിൽ സാങ്കേതിക തകരാറുകളുണ്ടായാൽ പ്രതിസന്ധിയിലാകും.
കൂടാതെ പതിനായിരക്കണക്കിന് അഭിഭാഷക ക്ലർക്കുമാരുടെ കുടുംബാംഗങ്ങളും പട്ടിണിയിലാകും. അതിനാൽ തെറ്റായ നിർദ്ദേശത്തിൽ നിന്ന് ലായേഴ്സ് യൂണിയൻ പിന്മാറണം.