തിരുവനന്തപുരം: നഗരത്തിൽ ടാങ്കർ വഴി കുടിവെള്ള വിതരണത്തിനായി മികച്ച സംവിധാനം നടപ്പാക്കിയതിന് കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്‌. കൂടാതെ നഗരത്തിലെ വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലേയും സെപ്റ്റേജ് മാലിന്യം കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ രാജ്യത്ത് മൂന്നാം സ്ഥാനവും തിരുവനന്തപുരം നഗരസഭ നേടി. 2023–24 വർഷത്തെ" പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾ' നടപ്പാക്കുന്നതിനാണ് ഹഡ്‌കോ അവാർഡുകൾ ഏർപ്പെടുത്തിയത്‌.
വയോജനങ്ങൾക്കു വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024ഉം നഗരസഭയ്ക്ക് ലഭിച്ചു. പ്രവർത്തനമികവിനുള്ള നേട്ടം അഭിമാനകരമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.