
തിരുവനന്തപുരം:ഇന്ത്യൻ കോഫി ഹൗസ് കൂട്ടായ്മ വാൻറോസ് കോഫി ഹൗസ് ജീവനക്കാർക്ക് ഓണക്കോടി നൽകി ആദരിച്ചു. കോഫി ഹൗസിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മ ഓണക്കോടി വിതരണം ചെയ്ത് ഓണസന്ദേശം നൽകി. മുതിർന്ന അംഗം തോമസ്,നടൻ ദിനേശ് പ്രഭാകർ,കോഫി ഹൗസ് സൊസൈറ്റി പ്രസിഡന്റ് അനിൽ,ഡോ വേണുഗോപാൽ, പ്രതാപ്, ശ്യാംനാഥ്, ലുക്ക് ജോർജ് ,ബിസ്മി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
സ്‌പെൻസർ ജംഗ്ഷനിലെ മുൻ കോഫി ഹൗസിന് പകരമായി രണ്ടു വർഷത്തിനു മുൻപ് തുടങ്ങിയതാണ് വാൻ റോസ് കോഫി ഹൗസ്. വർഷങ്ങളായി കോഫിഹൗസിലെത്തുന്നവർ ഒത്തുചേർന്ന് രൂപീകരിച്ചതാണ് കോഫി ഹൗസ് കൂട്ടായ്മ.