കോവളം: വെങ്ങാനൂരിൽ മതിലിൽ നാടൻ ബോംബെറിഞ്ഞു.വെങ്ങാനൂർ അംബേദ്കർ നഗറിലാണ് ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ വലിയ ശബ്ദത്തിൽ പടക്കം പൊട്ടുന്നത് കേട്ടിരുന്നതായും രാവിലെയാണ് മതിലിൽ വലിയ ദ്വാരം കണ്ടതെന്നും സമീപവാസിയായ ഷാജി പറഞ്ഞു.വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രദേശത്ത് നിന്ന് ഒരു മൊബൈൽ കണ്ടെത്തിയതായും അന്വേഷണം നടത്തിവരുന്നതായും കോവളം പൊലീസ് പറഞ്ഞു