തിരുവനന്തപുരം: ഓണം ആനുകൂല്യങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ കെ.എസ്ആർ.ടി.സി തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് കഞ്ഞി വച്ച് പ്രതിഷേധിച്ചു.കെ.എസ്.ആർ.ടി.സി തൊഴിലാളികളെ പിണറായി വിജയൻ സർക്കാർ തുടർച്ചയായി അപമാനിക്കുകയാണെന്നും കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ഓണം ആനുകൂല്യങ്ങൾ നൽകിയ സർക്കാർ കെ.എസ്.ആർ.ടി.സി തൊഴിലാളികളെ അതിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയതാണെന്നും സമരം ഉദ്ഘാടനം ചെയ്ത ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.ടി.ഡിഎഫ് ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കാലടി മുരുകൻ,​സെക്രട്ടറിമാരായ ഡി.അജയകുമാർ,ടി.സോണി തുടങ്ങിയവർ പങ്കെടുത്തു.