dhayabharathi

പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ നായകനാകുന്ന ആദ്യ മലയാള ചിത്രം ദയാഭാരതി ഒക്ടോബർ 18ന് തിയേറ്ററിൽ. തമ്പുരാൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ആദ്യമായി നിർമ്മാണവും വിതരണവും നിർവഹിക്കുന്ന ചിത്രം തമ്പുരാൻ ഇന്റർനാഷണൽ ഫിലിംസ് ആൻഡ് ഈവന്റ്സ് എന്ന ബാനറിലാണ് നിർമ്മാണം. തമ്പുരാൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് സാരഥിയായ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കെ.ജി. വിജയകുമാർ രചനയും സംവിധാനവും നിർവഹിക്കുന്നു. ആദിവാസി മേഖലയിലെ ചൂഷണത്തിന് നേരെ വിരൽചൂണ്ടുന്ന ശക്തമായ പ്രമേയമാണ്. ഛായാഗ്രഹണം മെൽബിൻ സന്തോഷ്, ഗാനങ്ങൾ പ്രഭാവർമ്മ, ജയൻ തൊടുപുഴ, ഡാർവിൻ പിറവം, സംഗീതം സ്റ്റിൽജു അർജുൻ, ഹരിഹരൻ, നാഞ്ചിയമ്മ, രാധിക അശോക് , ഒമിയാറ്റസ് അഗസ്റ്റിൻ, ഹരിത എസ്. കുമാർ, പ്രോജക്ട് ഡിസൈനർ: അനുക്കുട്ടി.