
പൂവാർ: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, നെല്ലിമൂട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ,കാമരാജ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ, ട്രഷറർ നെല്ലിമൂട് പ്രഭാകരൻ, നെല്ലിമൂട് രാജേന്ദ്രൻ, വി.രവി, വി.രത്ന രാജ്, ടി.ശ്രീകുമാർ എം.ആർ.വിജയദാസ് ,ജെ.കുഞ്ഞുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.