കല്ലറ: കമുക് കർഷകരെ ദുരിതത്തിലാക്കി വിലയിടിവും കാലാവസ്ഥ വ്യതിയാനവും. സമീപകാലത്തുണ്ടായിരുന്ന മോശമല്ലാത്ത വിലയും ഇടിഞ്ഞുതുടങ്ങിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്.
ചില്ലറ ദുരിതമല്ല കാലാവസ്ഥാ വ്യതിയാനം കമുക് കർഷകർക്ക് വരുത്തി വച്ചത്. രോഗബാധയും ഉത്പാദനക്കുറവുമാണ് കമുക് കൃഷിയെ തളർത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്പാദനം ഗണ്യമായി കുറഞ്ഞു.കുലകളിൽ അടയ്ക്കകളുടെ എണ്ണവും കുറയുകയാണ്.
കൃഷി സംരക്ഷിക്കുന്നതിനോ,രോഗവ്യാപനം തടയുന്നതിനോ ഇടപെടാൻ കൃഷിവകുപ്പിന് കഴിയുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
ജലക്ഷാമം കാരണം കർഷകർക്ക് വേനൽക്കാലത്ത് തോട്ടങ്ങളിൽ നനയ്ക്കാൻ പറ്റിയില്ല.ഒരു മാസത്തോളം നന മുടങ്ങിയത് കുലകളുടെയും അടയ്ക്കയുടെയും എണ്ണത്തെയും വലിപ്പത്തെയും ബാധിച്ചു.ഒരു കൊല്ലം ചുരുങ്ങിയത് ആറു കുലകളെങ്കിലും ഉണ്ടാകേണ്ടിടത്ത് നാലോ മൂന്നോ കുലകൾ മാത്രമാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു.
തലതിരിഞ്ഞ് വില
@ കഴിഞ്ഞ വർഷം - 450 രൂപ
@ ഇപ്പോൾ - 350 രൂപ
ഉത്പാദനം കുറയാൻ കാരണം
കഴിഞ്ഞ വേനലിലെ കൊടുംചൂട്
വില്ലനായി രോഗങ്ങൾ
@ മഞ്ഞളിപ്പ്
@ ഇലപ്പുള്ളി രോഗം
@ പൂങ്കുല കരിയൽ
രോഗം ബാധിച്ചാൽ
രോഗം ബാധിച്ച കമുകിന്റെ ഓലകൾ ദ്രവിക്കുകയും പിന്നീട് കരിഞ്ഞു ഉണങ്ങുകയുമാണ്.ക്രമേണ കമുക് പൂർണമായും നശിക്കും.