dd

തിരുവനന്തപുരം: ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് പേരൂർക്കട ഓട്ടോ ടാക്സി (ഐ.എൻ.ടി.യു.സി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ചേർന്ന് ഓണക്കിറ്റും ഓണക്കോടിയും
വിതരണം ചെയ്തു.ഓൾ കേരള ഓട്ടോ ടാക്സി ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഒ.എസ്.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ,കെ.മുരളീധരൻ നായർ,ആനന്ദ്,യൂണിറ്റ് കൺവീനർ ബിജു തുടങ്ങിയവർ പങ്കെടുത്തു.