bp-murali-ulkadanam-cheyy

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ 4-ാം വാർഷികവും,ഓണാഘോഷ പരിപാടിയും,സാംസ്കാരിക സമ്മേളനവും നടന്നു.സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു.ഇ.ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി നൗഷാദ് പ്ലാവിളയിൽ സ്വാഗതവും ഗ്രന്ഥശാല അംഗം വിജിൻ നന്ദിയും പറഞ്ഞു.ജയദേവൻ മാസ്റ്റർ, പെയിൻ പാലിയേറ്റീവ് കെയർ പ്രസിഡന്റ് മടവൂർ അനിൽ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നാവായിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്.സാബു,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുധീർ,മുൻ പഞ്ചായത്ത്‌ അംഗം ഇ.ജലാൽ,നന്മ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാസർ പള്ളിപ്പുറം,ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.നാസിം എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന വടംവലി മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.