
പാലോട് :സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന ആശാ വർക്കർ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ആലുംകുഴി വാർഡിന്റെ ആശാ വർക്കർ ആലുംകുഴി നിർമ്മാല്യത്തിൽ വത്സല അമ്മ (57)ആണ് സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെ മരിച്ചത്. കഴിഞ്ഞ 11 ന് ഇളവട്ടത്തു വച്ചായിരുന്നു അപകടം. ഇളവട്ടം സ്വദേശി ജിനു (44)എലിപ്പനി ബാധിച്ചു മരിച്ചതറിഞ്ഞ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അൻസിയോടൊപ്പം ജിനുവിന്റെ വീട് സന്ദർശിച്ചു സ്കൂട്ടറിൽ മടങ്ങവെയാണ് അപകടം. പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വത്സല അമ്മ സ്കൂട്ടർ ഹമ്പിൽ കയറിയതോടെ തെറിച്ച് റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു.ഭർത്താവ്:പരേതനായ രമാദേവൻ നായർ. മക്കൾ: രജനി, രതീഷ്കുമാർ. മരുമക്കൾ: ശ്രീജിത്ത്, ആര്യ .