മുടപുരം:ഓൾ ഇന്ത്യ വീരശൈവ സഭ പുരവൂർ ശാഖാവാർഷികവും ഓണാഘോഷവും തിരുവോണം അവിട്ടം നാളുകളിൽ നടന്നു.ചിറയിൻകീഴ് കാർത്തിക ക്ലീനിക് ഡോ.കണ്ണൻ ഉദ്‌ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ് ടു പരിഷ്‌കളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ നൽകി ആദരിക്കുകയും ഓണക്കിറ്റ് വിതരണം ചയ്യുകയും ചെയ്തു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സെക്രട്ടറി ബിജു,രക്ഷാധികാരി ദേവദാസൻ,ക്യാഷ്യർ സംഗീത,വാർഡ് മെമ്പർ ആശ എന്നിവർ സമ്മാനദാനം നടത്തി.