തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ജനയുഗം ബ്യൂറോ ചീഫ് പി.എസ്.രശ്മിയെ കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.മന്ത്രി ജി.ആർ.അനിൽ അനുസ്മരണപ്രഭാഷണം നടത്തി.കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി.നായർ,കെ.പ്രഭാകരൻ,ദിനേശ് വർമ്മ,നിസാർ മുഹമ്മദ്,എം.ബി.സന്തോഷ്,റഷീദ് ആനപ്പുറം,സുരേന്ദ്രൻ കുത്തന്നൂർ,മുഹമ്മദ് കാസിം,മഹേഷ് ബാബു എന്നിവർ പങ്കെടുത്തു.