indrajith

മുഴുനീള പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് ആദ്യമായി എത്തുന്ന ചിത്രം നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജുവർഗീസ്, ദിവ്യപിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് രചന. പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളാണ് . നാഗരുൻ രാമചന്ദ്രൻ ആണ് ചിത്ര സംയോജനം. ക്യാപ്ടൻ മില്ലർ, സാനി കായിദം, റോക്കി എന്നീ അന്യഭാഷ ചിത്രങ്ങളുടെ എഡിറ്ററായ നാഗുരൻ രാമചന്ദ്രൻ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ഛായാഗ്രഹണം സൗഗദ് എസ്.യു നിർവഹിക്കുന്നു. സംഗീതം മണികണ്ഠൻ അയ്യപ്പ, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പി.ആർ.ഒ പി. ശിവപ്രസാദ്.