പോത്തൻകോട് : നന്നാട്ടുകാവിൽ ഓണാഘോഷത്തിനിടെ തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിയ സംഭവത്തിൻ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇരുവിഭാഗങ്ങൾക്കുമെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. നന്നാട്ടുകാവ് ചിന്ത ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയ്ക്കിടെയാണ് ഒരുസംഘം തെരുവ് വിളക്കിന്റെ ഫ്യൂസ് ഊരിയത്. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു. പൊലിസിനോട് ഇരുവിഭാഗങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു തർക്കം ഉണ്ടാകാതിരിക്കാനാണ് കേസ് എടുത്തതെന്ന് പോത്തൻകോട് സി.ഐ. പറഞ്ഞു.