uzhamalackal

കാട്ടാക്കട : ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നിച്ചോണം കവി ഗിരീഷ് പുലിയൂർ

ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.നകുലൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ആർ.സുഗതൻ,എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.വി.സജി,സെക്രട്ടറി എസ്.ഷിജു, ഹെഡ്മിസ്ട്രസ് ജി.ലില്ലി, പി.ടി.എ വൈസ് പ്രസിഡന്റ് എസ് .ഹരീഷ്, ഹയർ സെക്കൻഡറി പ്രതിനിധി ടി.എസ് ഷൈൻ, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ സംസാരിച്ചു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ വേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു.