തിരുവനന്തപുരം: ഭിന്നശേഷിക്കാരായ അമ്മമാരുടെ സംഘടനയായ സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണാഘോഷവും മൂന്നാം വാർഷികവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാർ അദ്ധ്യക്ഷനായി.200 കുട്ടികൾക്ക് ഓണക്കിറ്റ്,പുതുവസ്ത്രം,പുരസ്‌കാരം,ചികിത്സാ ധനസഹായം, വീൽച്ചെയർ,സി.പി ചെയർ,മെഡിക്കൽ കിറ്റ്,ഭക്ഷ്യധാന്യ കിറ്റ്,ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിലിനായി തയ്യൽ മെഷീൻ,മികച്ച ജീവകാരുണ്യ പ്രവർത്തകർക്കും സംഘടനകൾക്കും കർമ്മശ്രേഷ്ഠ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ,ട്രസ്റ്റ്‌ സ്ഥാപക സെക്രട്ടറി ഷീജസാന്ദ്ര,വിളപ്പിൽരാധാകൃഷ്ണൻ,എം.കെ.സുൽഫിക്കർവി.എം.ശ്രീകുമാർ,ഡോ.ബി.എസ്.ബാലചന്ദ്രൻ,പന്തളം ബാലൻ,റിയാസ് നർമകല, മഞ്ജു പത്രോസ്,സൗമ്യ ഭാഗ്യൻപിള്ള,വിവേക് ഗോപൻ,ധനേഷ് ചന്ദ്രൻ,എം.എം.സഫർ,ജോഷി,തെക്കൻ സ്റ്റാർ ബാദുഷ, വിനയചന്ദ്രൻനായർ,ശശി നായർ,ഡോ.എ ഫിലിപ്പോസ്,ഡോ.സി. അബ്ദുൽ സലാം, രാജശേഖരൻ നായർ,ഷിഫാന,ഷെറീഫ് തമ്പാനൂർ,ആവണി,മുഹമ്മദ്‌ മാഹീൻ,സുൽഫി ഷഹീദ് തുടങ്ങിയവർ സംസാരിച്ചു.