നെടുമങ്ങാട്: സി.എസ്.ഐ ഇടവകയുടെ സഭാദിന ആഘോഷങ്ങൾക്ക് തുടക്കമായി.നെടുമങ്ങാട് ഇടവക അദ്ധ്യക്ഷൻ റവ.ഡോ.ടി.ഡബ്ളിയു. സുഗതകുമാറിന്റെ അദ്ധ്യക്ഷതയിൽ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ.സി.ഐ.ഡേവിഡ് ജോയ് ഉദ്‌ഘാടനം ചെയ്തു.മന്നൂർക്കോണം സത്യൻ സ്വാഗതം പറഞ്ഞു. സഭാദിനത്തോടനുബന്ധിച്ച് ഒരാഴ്ച ബൈബിൾ പാരായണം,ചെയിൻ പ്രയർ, രോഗ ഭവന സന്ദർശനം,കൺവെൻഷൻ യോഗങ്ങൾ, കുടുംബസംഗമ സ്ത്രോത്രാരാധന,സ്നാനം,തിരുവത്താഴ ശുശ്രൂഷ, അനുമോദനം,ആദരിക്കൽ,അവാർഡ് വിതരണം,ഗാനശുശ്രൂഷ എന്നിവ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.