imahe

തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികം പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ചികിത്സസഹായങ്ങൾ വിതരണം ചെയ്തു.അസോസിയേഷൻ ഏർപ്പെടുത്തിയ വിശപ്പുരഹിത പദ്ധതിയായ അന്നം പുണ്യവും,പെൻഷനും മുടക്കം കൂടാതെ എല്ലാ മാസവും എത്തിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.സുനിൽ കുമാറിനെ ആദരിച്ചു.
ഫ്രാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് എൻ.രഘുനാഥൻ കലാ കായിക വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.തുടർന്ന് നഗരസഭ കൗൺസിലർ ജോൺസൺ ജോസഫ്,ഡി.സി.സി അംഗം ചേന്തിയിൽ സുഗുണൻ,എൻ.എസ്.എസ് പ്രതിനിധി അംഗം തലനാട് ചന്ദ്രശേഖരൻ നായർ,ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം സെക്രട്ടറി ടി.ശശിധരൻ,രക്ഷാധികാരി ജേക്കബ് കെ.എബ്രഹാം,കെ.സുരേന്ദ്രൻ നായർ,സി.യശോധരർ,എസ്.ലാൽജൂ,എൻ.ജയകുമാർ,എസ്.ഉത്തമൻ,സന്തോഷ് ചേന്തി,റജി ഉത്തമൻ,സൂര്യ മാത്യു എന്നിവർ പങ്കെടുത്തു.

പതിയ ഭാരവാഹികളായി ചേന്തി അനിൽ(പ്രസിഡന്റ്),കെ.സുരേന്ദ്രൻ നായർ(സെക്രട്ടറി),ജേക്കബ് കെ.എബ്രഹാം(രക്ഷാധികാരി),എസ്.സുനിൽ കുമാർ(വൈസ് പ്രസിഡന്റ്),ജോയിന്റ് സെക്രട്ടറിമാരായി എസ്.ഉത്തമൻ,തങ്കമണിയമ്മ,എസ്.ലാൽജൂ,ട്രഷററായി സി.യശോധരനും അടങ്ങിയ 15 അംഗകമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.