
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമാകമ്മിറ്റിക്ക് മൊഴി നൽകിയ 50 പേരിൽ നിന്ന് പൊലീസ് ഒരാഴ്ചയ്ക്കകം വിവരം ശേഖരിക്കും. എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നാലായി തിരിഞ്ഞാവും മൊഴിയെടുക്കുക. കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് സർക്കാർ കൈമാറിയിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയവർ ആരോപണത്തിൽ ഉറച്ചുനിന്നാൽ കേസെടുക്കും. നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും അവ ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.