തിരുവനന്തപുരം: നബിദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് തമ്പാനൂരിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ ഇന്ന് വൈകിട്ട് 5ന് കേരള മുസ്ളീം ജമാ അത്ത് കൗൺസിൽ നടത്തുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ പ്രഭാഷണം നടത്തും.