പാറശാല: ജലജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പാറശാല ടൗൺ വാർഡിലെ ഗ്രാമം പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലങ്ങളിൽ വീടുകളിലേക്കുള്ള പഴയ കണക്ഷനുകൾ പുതിയ പൈപ്പിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളിൽ കോൺക്രീറ്റ് പ്രവൃത്തിയും നടക്കുന്നതിനാൽ 19 മുതൽ 26വരെ ഗ്രാമം റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.