വർക്കല: തെറ്റിക്കുളം യുവജനസംഘം ഗ്രന്ഥശാലാ വാർഷികാഘോഷവും ഓണഘോഷവും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഉദഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ സി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി.ഒറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ബീന,ചെറുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ശശികല,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ,കെ.കെ.സജീവ്,ഷോണി.ജി.ചിറവിള,വാർഡ് മെമ്പർമാരായ ഒ. ലിജ,സത്യബാബു,അഖിൽ കാറാത്തല എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി സോഫിയ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡി.എസ്.ഭരത് നന്ദിയും പറഞ്ഞു.