
വെള്ളനാട് : പുനലാൽ സമത ഗ്രാമീണ ഗ്രന്ഥശാലാ വാർഷികവും അവാർഡ് ദാനവും ജി.സ്റ്റീഫൻ.എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി.സ്റ്റുവർട്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡി. ജോൺദാസ് സ്വാഗതം പറഞ്ഞു.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും യുവ കവിയുമായ എസ്.രാഹുൽ മുഖ്യാതിഥിയായിരുന്നു.ഡെയിൽ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ് - ശാന്താദാസ് എന്നിവരുടെ സ്മരണാർത്ഥം ഗ്രന്ഥശാല ഏർപ്പെടുത്തിയ ക്രിസാന്താ പുരസ്കാരം ഡെയിൽ വ്യൂ ഡയറക്ടർ ഡിപിൻ ദാസ് വിതരണം ചെയ്തു.ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്റർനെറ്റ് റേഡിയോയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കമൽ രാജ്,ഗ്രാമ പഞ്ചായത്ത് അംഗം സുനിത സുരേഷ്,ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് എ.സജാദ്, ഭാരവാഹികളായ അനീഷ് ചന്ദ്ര,വിപിൻജോൺ,വിനോദ് കെ,ലത എസ്.രജിത്ത് രാജു എന്നിവർ സംസാരിച്ചു.