vishwa

തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 43-ാം ചരമവാർഷിക ദിനമായ ഇന്നലെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക രംഗത്തെ നിരവധിപേർ പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

മന്ത്രിമാരായ വി.ശിവൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, , മുൻ മന്ത്രിമാരായ എം.വിജയകുമാർ, സി.ദിവാകരൻ,വി.എസ്.ശിവകുമാർ,വി.ജോയി എം.എൽ.എ,മുൻ എം.പി ഡോ.എ.സമ്പത്ത്,മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ്,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ലിജു, ജി.സുബോധൻ, ജി.എസ്.ബാബു,ബി.ജെ.പി സെൻട്രൽ മണ്ഡലം വൈസ് പ്രസിഡന്റ് ബിജു അപ്പുക്കുട്ടൻ,കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉഴമലയ്ക്കൽ വേണുഗോപാൽ,കെ.എസ്.അനിൽ,ജില്ലാ പ്രസിഡന്റ് പാളയം രാജൻ,അമ്പലത്തറ ചന്ദ്രബാബു, എ.ഐ.സി.സി മെമ്പർ സന്തോഷ് ലാൽ,ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ,ഡി.സി.സി ജനറൽ സെക്രട്ടറി സി.ജയചന്ദ്രൻ,ജെ.എസ്.എസ് (എസ്) സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ്, ഒ.ഐ.സി.സി നേതാവ് കുമ്പളത്ത് ശങ്കരപ്പിള്ള,പേട്ട വാർഡ് കൗൺസിലർ എസ്.സുജാദേവി,മുൻ കൗൺസിലർ ഡി.അനിൽകുമാർ,സി.പി.എം പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത്,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് നന്ദൻ,ജില്ലാ സെക്രട്ടേറിയറ്റംഗം സഞ്ജയ്,രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും ഡോ.പല്പു ഗ്ലോബൽ മിഷൻ ചെയർമാനുമായ ‌ഡോ.ബിജു രമേശ്, മിഷൻ ജനറൽ സെക്രട്ടറി ഇ.കെ.സുഗതൻ,എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വേണ്ടി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബഹുലേയൻ, യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്,ഡോ.പല്പു സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ്‌ എം.കെ.ദേവരാജ്,സെക്രട്ടറി അനീഷ് ദേവൻ,ഡയറക്ടർ ബോർഡ് അംഗം അഡ്വ.പ്രദീപ് കുരുന്താളി,യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മണ്ണന്തല മുകേഷ്,കൺവീനർ മുല്ലൂർ വിനോദ് കുമാർ,അഖിലം മധു,യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി,മുൻ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, വി.ആർ.സുരേഷ്ബാബു,ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി നീരാഴി അനിൽ,ശ്രീനാരായണ സാംസ്‌കാരിക സമിതി ഇന്റർനാഷണൽ സെക്രട്ടറി വി.ശശിധരൻ,നാഷണൽ സെക്രട്ടറി എസ്.കെ.സുരേഷ്,സംസ്ഥാന സെക്രട്ടറി എൻ.രത്നാകരൻ,ഉള്ളൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.ജയചന്ദ്രൻ,ട്രഷറർ സുധീന്ദ്രബാബു,വൈസ് പ്രസിഡന്റ് വി.പ്യാരി,ജോയിന്റ് സെക്രട്ടറി ബി.ചന്ദ്രൻ,യൂണിറ്റ് സെക്രട്ടറി എൻ.സുജാത കല്ലംപള്ളി,കമ്മിറ്റി മെമ്പർമാരായ ടി.എൻ.ജയപ്രകാശ്,ജ്ഞാനകുമാരൻ,എൻ.ഗോപിക റാണി,കെ.ജി.വിജയകുമാർ, സുധാകരൻ,ആർ.സുരേന്ദ്രൻ, എൻ.ബാലകൃഷ്ണൻ,ബി.സുധാകരൻ,മോഹൻ പങ്കജ്,കെ.ആർ.ഉഷകുമാരി, എം.മായ,സി. ബാലചന്ദ്രൻ,ചന്ദ്രശേഖരൻ നായർ,ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ അഡ്മിനിസ്ട്രേറ്റർ ഡോ.എം.ശാർങ്‌ഗധരൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ മുട്ടത്തറ എൽ.രമേശ് ബാബു, വിശ്വസംസ്കാരവേദി ഭാരവാഹികളായ ചേങ്കോട്ടുകോണം സുരേന്ദ്രൻ, അഡ്വ.എൽ.രമേഷ്ബാബു, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു,പ്രസിഡന്റ് വി.ബാലഗോപാൽ,വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ,ജോയിന്റ് സെക്രട്ടറി ആർ.ബൈജു,കേരളകൗമുദി എപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ,കേരളകൗമുദി എംപ്ലോയിസ് വെൽഫെയർ ഫോറം പ്രസിഡന്റ് എസ്.വിക്രമൻ,ഡോ. സുകുമാർ അഴിക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവൻ, ഭാരവാഹികളായ പനവിള രാജശേഖരൻ,ജയശ്രീ ഗോപാലകൃഷ്ണൻ,ദിനേശ് നായർ,ഒറീസ രവീന്ദ്രൻ, അർജുൻ അസോസിയേറ്റ്സ് എം.ഡി ഡോ.ബി.അർജുൻ,കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ (ക്രാബ്) സെക്രട്ടറി സജി കരുണാകരൻ,വൈസ് പ്രസിഡന്റ് അഡ്വ.ജി.ശശിധരൻ,ലീഗൽ അഡ്വൈസർ അഡ്വ.ആർ.സുഗതൻ,ലയൺസ് ഇന്റർനാഷണൽ 318എ ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ എൻജിനിയർ വി.അനിൽകുമാർ,എൻജിനിയർ കെ.ഗോപാലകൃഷ്ണൻ, എൻജിനിയർ ഡി.കുട്ടപ്പൻ,മനുഷ്യാവകാശ സാമൂഹികനീതി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി തഴവ

സത്യൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫ്രീഡം ഫൈറ്റേഴ്സ് ആൻഡ് ഡിസെൻഡന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.രാജേന്ദ്രൻ,എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ.പ്രേംലാൽ,

എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാംഗങ്ങളായ എം.ജയചന്ദ്രൻ, ജി.സന്തോഷ്, തോപ്പിൽ ദിലീപ്, ബി.കെ.സന്തോഷ്, ബിജു മൂലയിൽ, ആർ.രാജേഷ്, ഗീതാകൃഷ്ണൻ, എം.എൽ.ഉഷാരാജ്, എ.പി.ബാലചന്ദ്രൻ, അഭിജിത്ത്.എ.കുമാർ,ഡി.രാധാകൃഷ്ണൻ,യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമ്മല സുഭാഷ്, വൈസ് പ്രസിഡന്റ് സുധീന്ദ്രൻ,ഡയറക്ടർ ബോർഡ് അംഗം പൗഡിക്കോണം വി.മധുസൂദനൻ,കൗൺസിലർമാരായ ബിജു കരിയിൽ,ബാലകൃഷ്ണൻ,അജിത്ത്ഘോഷ്,അയിരൂ‌ർപ്പാറ ചന്ദ്രബാബു,ബിജു താളംകോട്,കരിയിൽ എസ്.ആർ.ശിവപ്രസാദ്, ഡോ.പല്പു ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ.കെ.സാംബശിവൻ,കരിക്കകം സുരേന്ദ്രൻ,കരിക്കകം ബാലചന്ദ്രൻ, കെ.ദിവാകരൻ,കമ്പിക്കകം മോഹനൻ,ഡി.രാധാകൃഷ്ണൻ,തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡി.മധുസൂദനൻ,ജില്ലാ പ്രസിഡന്റ് കെ.ജയരാമൻ, ജനറൽ സെക്രട്ടറി ബി.നാഗരാജൻ, കെ.സുദർശനൻ,പി.എസ്.പ്രേമചന്ദ്രൻ,കടകംപള്ളി സനൽകുമാർ, ടി.പത്മനാഭൻ നായർ, എൻ.സുധീന്ദ്രൻ,സി.അനിൽകുമാർ,ഗുരു പ്രഭാഷകൻ കെ.എസ്.ശിവരാജൻ, പി.ആർ.എസ്.പ്രകാശ്,ജയചന്ദ്രൻ, റോയി പി.തോമസ്,സുകു പാൽക്കുളങ്ങര, ഒറ്റശേഖരമംഗലം പുഷ്പൻ,തുലയിൽ ശശി, വഞ്ചിയൂർ കെ.ഗോപാലകൃഷ്ണൻ,കുമാരപുരം രാജേഷ്,മുടവൂർപാറ രവി,വഞ്ചിനാട് കലാവേദി സെക്രട്ടറി സുനിൽ പാച്ചല്ലൂർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

ഡോ. പല്പു

ഗ്ലോബൽ മിഷൻ
സമൂഹത്തിലെ ഭേദചിന്തകൾക്കെതിരെ തൂലിക പടവാളാക്കിയ സമുന്നത പത്രാധിപരായിരുന്നു കെ.സുകുമാരനെന്ന് ഡോ. പല്പു ഗ്ലോബൽ മിഷൻ ചെയർമാൻ ഡോ.ബിജുരമേശ് പറഞ്ഞു. മിഷന്റെ നേതൃത്വത്തിൽ കിഴക്കേകോട്ട രാജധാനി ഓഫീസിൽ നടത്തിയ പത്രാധിപർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ പ്രൊഫ.ജി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.കെ.സുഗതൻ, ട്രഷറർ കെ.ആർ.രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ.രാജ്, എസ്.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

ശ്രീ വിശ്വസംസ്കാരവേദി

ശ്രീ വിശ്വസംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ പേട്ട കെ.സുകുമാരൻ പാർക്കിൽ നടത്തിയ പത്രാധിപർ അനുസ്മരണം മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ശാർങ്‌ഗധരൻ അനുസ്മരണ പ്രഭാഷണം നടത്തി, കെ.പി.ശങ്കരദാസ്, പ്രൊഫ.എസ്.ശിശുപാലൻ,കടകംപള്ളി സനൽകുമാർ, കെ.എസ്.ശിവരാജൻ,ചേങ്കോട്ടുകോണം സുരേന്ദ്രൻ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഫൽഗുനൻ വടവുകോട്,എസ്. ഭുവനചന്ദ്രൻ,ആലുംമൂട്ടിൽ എം. രാധാകൃഷ്ണൻ,കരിക്കകം സുരേന്ദ്രൻ,തഴവ സത്യൻ,മിനി രാജൻ,കൗൺസിലർ സുജാദേവി,മുൻ കൗൺസിലർ അനിൽകുമാർ,ദിവ്യഅനി,അനി അയ്യപ്പദാസ്,ഉപേന്ദ്രൻ മലയിൻകീഴ് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീനാരായണ മതാതീയ

ആത്മീയ കേന്ദ്രം

ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രം സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണം ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്തു. ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബാബു സുശ്രുതൻ, തുളസീധരൻ, ശ്രീകുമാർ, വേണുഗോപാലൻ, ലാൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവീക്ഷണം

ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ പേട്ട പള്ളിമുക്കിലെ ഗുരു ബുക്ക് സെന്ററിൽ നടത്തിയ പത്രാധിപർ അനുസ്മരണ സമ്മേളനത്തിൽ ശ്രീനാരായണ സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.വിജയൻ ശേഖർ,ശ്രീമദ് ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ,പി.ജി.ശിവബാബു,ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി അംഗം കെ.ജയധരൻ, മണ്ണന്തല എ.കെ.മോഹനൻ,പ്ലാവിള ജയറാം,കുളത്തൂർ സി.മോഹനൻ,മുഹമ്മ പീതാംബരൻ,ശ്രീസുഗത്, ഡി.കൃഷ്ണമൂർത്തി,കോടനാട് സുരേന്ദ്രൻ,മംഗളശ്രീ,അരവിന്ദൻ കുറ്റിയിൽ തുടങ്ങിയവർ പങ്കെടുത്തു.