
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വഴിമുക്കിലെ അനധികൃത ബാർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ വഴിമുക്കിൽ പ്രക്ഷോഭം തുടങ്ങിയിട്ട് 10 ദിവസം കഴിഞ്ഞു. സ്റ്റാർ ഹോട്ടലിന്റെ പദവിയിലാണ് ബാറിന് ലൈസൻസ് കൊടുത്തിരിക്കുന്നത്. സ്റ്റാർ സംവിധാനങ്ങളൊന്നും ഹോട്ടലിൽ ഇല്ലെന്നാണ് സമരക്കാരുടെ വാദം. ജുമാമസ്ജിദിനടുത്ത് ബാർ തുടങ്ങിയതിനെതിരെ സമരം ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.